ഐസാറ്റ് എൻജിനീയറിംഗ് കോളജിൽ ഓപ്പൺ ജിം തുറന്നു
1513996
Friday, February 14, 2025 2:50 AM IST
കളമശേരി: കളമശേരിയിലെ ആൽബെർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഐസാറ്റ് ) കാമ്പസിൽ ഒരു പുതിയ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രിൻസിപ്പൽ പ്രഫ. പോൾ ആൻസൽ ആണ് ഉദ്ഘാടനം നിർവഹിച്ചത്.
ഐസാറ്റ് കമ്യൂണിറ്റിയിൽ ശാരീരിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫിറ്റ്നസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഐസാറ്റ് പ്രിൻസിപ്പൽ ഡോ. വി. വീണ, അസിസ്റ്റന്റ് മാനേജർ ഫാ. മനോജ് ഫ്രാൻസിസ് മരോട്ടിക്കൽ,
വൈസ് പ്രിൻസിപ്പൽ (അക്കാഡമിക്) കനക സേവ്യർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുൾ അപ്പ് ചാലഞ്ച് വിജയികൾക്ക് ഫാ. മനോജ് ഫ്രാൻസിസ് മരോട്ടിക്കൽ സമ്മാനദാനം നിർവഹിച്ചു.