കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു
1513995
Friday, February 14, 2025 2:35 AM IST
കരുമാലൂർ: രണ്ടു വർഷം മുൻപ് നിന്നുപോയ കെഎസ്ആർടിസി സർവീസ് വീണ്ടും ആരംഭിച്ചു. പറവൂരിൽ നിന്നു തെക്കേത്താഴം- മനയ്ക്കപ്പടി, പുറപ്പിള്ളിക്കാവ് വഴി ആലുവ ഭാഗത്തേക്ക് ഉണ്ടായിരുന്ന കെഎസ്ആർടിസി സർവീസ് ആണ് പുനരാരംഭിച്ചത്.
ദൂരസ്ഥലങ്ങളിലേക്ക് ജോലിക്കു പോകുന്നവരും വിദ്യാർഥികളും ഉൾപ്പെടെ ബസ് സർവീസ് നിലച്ചതോടെ ദുരിതത്തിലായിരുന്നു. അര മണിക്കൂറിലേറെ നേരം നടന്ന് ആലുവ പറവൂർ റോഡിലെത്തിയായിരുന്നു പലരും ബസ് കയറിയിരുന്നത്.
റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്തിയതോടെ എത്രയും വേഗം സർവീസ് പുനസ്ഥാപിച്ചു യാത്രാസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരുടെയും സ്ഥലം വാർഡ് അംഗത്തിന്റെയും നേതൃത്വത്തിൽ കെഎസ്ആർടിസി അധികാരികൾക്ക് പരാതി നൽകുകയതിനെ തുടർന്നു റൂട്ടിന്റെ സാധ്യതകൾ പരിശോധിച്ചു ശേഷമാണു കെഎസ്ആർടിസി അധികൃതർ സർവീസ് പുനരാരംഭിച്ചത്.
രാവിലെ 7.35 നും വൈകുന്നേരം 5.20 നുമായി രണ്ടു സർവീസുകളാണു നടത്തുന്നത്.