പട്ടികജാതി സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ നിര്‍മാണോദ്ഘാടനം
1513994
Friday, February 14, 2025 2:35 AM IST
പെരുമ്പാവൂര്‍: കുറുപ്പംപടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പട്ടിക ജാതി സ്കില്‍ ഡവലപ്മെന്റ് സെന്ററിന്റെ നിര്‍മാണോദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.ടി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്.