കടവരാന്തയിൽ ടൈം ബോംബെന്നു തെറ്റിദ്ധരിച്ച് ജനം പരിഭ്രാന്തരായി
1513993
Friday, February 14, 2025 2:35 AM IST
വൈപ്പിൻ: കടവരാന്തയിലെ സ്റ്റെയർകേസിനടുത്തു കണ്ടെത്തിയ പവർ ബാങ്ക് ടൈം ബോംബെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പരിഭ്രാന്തരായി. ഇന്നലെ രാവിലെ എളങ്കുന്നപ്പുഴ നടവഴിക്ക് തെക്ക് ഭാഗത്താണ് സംഭവം. വിവരമറിഞ്ഞ് ഞാറക്കൽ പോലീസും മാലിപ്പുറം ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സാധനം ബോംബല്ല പവർ ബാങ്കാണെന്ന് സ്ഥിരീകരിച്ചത്.
ഉപയോഗ ശൂന്യമായ രണ്ടു പവർ ബാങ്കുകളിൽ നിന്നും ബാറ്ററി വേർപെടുത്തിയ ശേഷം ബാറ്ററി ഉൾപ്പെടെ ഒരുമിച്ച് റബർ ബാൻഡ് ചുറ്റിയ അവസ്ഥയിൽ കണ്ടതാണ് സംശയത്തിന് ഇടവരുത്തിയതത്രേ.