സംസ്ഥാന ബജറ്റ് കേരളത്തെ കളിയാക്കുന്ന കണക്ക് പുസ്തകം: സി.പി. ജോണ്‍
1513992
Friday, February 14, 2025 2:35 AM IST
കൊച്ചി: വികസനവും കരുതലും കൊതിക്കുന്ന കേരളത്തെ കളിയാക്കുന്ന കണക്കു പുസ്തകമാണ് സംസ്ഥാന ബജറ്റെന്ന് സി.പി. ജോണ്‍. ബജറ്റ് പ്രഖ്യാപങ്ങനളുടെ പിന്നില്‍ ഒളിച്ചു കടത്തുന്ന യാഥാര്‍ഥ്യം തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബജറ്റ് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിന്നു അദ്ദേഹം.
സാമ്പത്തികമായി രോഗിയായ സര്‍ക്കാരാണ് കേരളത്തിലേത്. വ്യാജവും പെരുപ്പിച്ചു കാണിച്ചതുമായ കണക്കുകള്‍ നിരത്തിയാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഡോ. ജസ്റ്റിന് ജോര്‍ജ്, ഡോ. ടി.എസ്. ജോയി, ഡോ. ജിന്റോ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.