യുവാവിന് കുത്തേറ്റത് വാക്കുതർക്കത്തിനിടെ
1513990
Friday, February 14, 2025 2:35 AM IST
ആലുവ: ബസ് സ്റ്റോപ്പിൽ ഉറക്കത്തിനിടെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചെന്ന യുവാവിന്റെ പരാതി കളവെന്ന് എടത്തല പോലീസ്. പെരുമ്പാവൂർ സ്വദേശിയായ യുവാവുമായി ഉണ്ടായ തർക്കത്തിലാണ് മുറിവേറ്റതെന്നാണ് കണ്ടെത്തൽ.
പള്ളിക്കരയിൽ വാടകയ്ക്കു താമസിക്കുന്ന കാക്കനാട് തെങ്ങോട് നവോദയ വെളുത്തേടത്തുപറമ്പിൽ വി.എം. മുൻസീറിനെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് ഉറങ്ങുന്നതിനിടെ അജ്ഞാതൻ കുത്തിയെന്നായിരുന്നു പരാതി. മോഷണം, കഞ്ചാവ് ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയാണ് മുൻസീർ.