കൊച്ചി: കെസിവൈഎം വരാപ്പുഴ അതിരൂപത സമിതി യുവജന ങ്ങളുടെ കഴിവുകളും സൗഹൃദവും വർധിപ്പിക്കുന്നതിനു "പാട്ടും കട്ടനും' പരിപാടി സംഘടിപ്പിച്ചു. ഗായകൻ ഗാഗുൽ ജോസഫ് ഉദ്ഘാ ടനം ചെയ്തു.

അതിരൂപത പ്രസിഡന്‍റ് രാജീവ് പാട്രിക്ക് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് തട്ടാരശേരി, കെഎൽസിഎ വരാപ്പുഴ അതിരൂപത സെക്രട്ടറി സിബി ജോയി തുടങ്ങിയവർ പ്രസംഗിച്ചു.