രാജഗിരി മാനേജ്മെന്റ് കോണ്‍ഫറൻസ് ഇന്ന് ആരംഭിക്കും
1513985
Friday, February 14, 2025 2:31 AM IST
കൊച്ചി: കാക്കനാട് രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്, സ്ലോവേനിയിലെ മാരിബോര്‍ യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് രാജഗിരി മാനേജ്മെന്റ് കോണ്‍ഫറന്‍സിന് ഇന്നു തുടക്കമാകും.
സെന്റ് ഗോബേന്‍ സ്ട്രാറ്റജിക് അഡ്വൈസര്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. കാക്കനാട് രാജഗിരി ബിസിനസ് സ്കൂളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പാനല്‍ റിഗ്രഷന്‍, എക്സ്പെരിമെന്റല്‍ ഡിസൈന്‍ എന്നീ വിഷയങ്ങളില്‍ വര്ക്ക്ശി ല്പശാലകൾ, ഡോക്ടറല്‍ കോളോക്യം, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ്, ജനറല്‍ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഓപ്പറേഷന്‍സ് എന്നീ മേഖലയിലുള്ള ഗവേഷകര്‍ പങ്കെടുക്കും. കൺഫറൻസ് നാളെ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0484 242655491, ഇ-മെയില്‍: [email protected]