മൂർഖൻ പാമ്പിനെ പിടികൂടി
1513983
Friday, February 14, 2025 2:31 AM IST
കരുമാലൂർ: മാഞ്ഞാലി മാട്ടുപുറത്ത് വീടിനുസമീപത്തു നിന്നു മൂർഖൻ പാമ്പിനെ പിടികൂടി.
മാട്ടുപുറം മണലിൽ ശ്രീലാലിന്റെ വീടിനു പുറകുവശത്തെ ചാക്കിന്റെ ഇടയിൽ നിന്നാണു മൂർഖൻ പാമ്പിനെ പിടികൂടിയത്.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പാമ്പ് വിദഗ്ദൻ ടി.ജെ. കൃഷ്ണൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. പിടികൂടിയ പാമ്പിനെ കാട്ടിൽ തുറന്നുവിട്ടു.