പാലാരിവട്ടം പള്ളിയിൽ ബൈബിൾ കൺവൻഷൻ
1513982
Friday, February 14, 2025 2:31 AM IST
പാലാരിവട്ടം: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ബൈബിൾ കൺവൻഷൻ ഇന്നു മുതൽ 18 വരെ നടക്കും. ഇന്ന് വൈകുന്നേരം 5. 30ന് ബിഷപ് ഡോ. ആന്റണി വാലുങ്കലിന്റെ കാർമികത്വത്തിൽ ദിവ്യബലിയോടെയാണ് കൺവൻഷൻ തുടങ്ങുന്നത്.
ദിവസവും വൈകുന്നേരം 4.30ന് ജപമാല, ഗാനശുശ്രൂഷ, 5.30 ന് ദിവ്യബലി 9.30ന് നേർച്ചക്കഞ്ഞി വിതരണം. സമാപനദിനമായ 18ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലി. കണ്ണൂർ ആവിലസദൻ ധ്യാനകേന്ദ്രത്തിലെ ഫാ. റാഫ്സൺ പീറ്റർ ധ്യാനം നയിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോജി കുത്തുകാട്ടിൽ അറിയിച്ചു.