പൂർവവിദ്യാർഥികളായ സംരംഭകരെ ആദരിക്കുന്നു
1513981
Friday, February 14, 2025 2:31 AM IST
കളമശേരി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) 17ന് രാജഗിരിയുടെ പൂർവവിദ്യാർഥി സംരംഭകരെ ആദരിക്കുന്നു. അതോടൊപ്പം ഈ വർഷത്തെ രാജഗിരിയിലെ വിദ്യാർഥികളുടെ പ്രഫഷണൽ വിജയവും ആഘോഷിക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ടെക്കീസ് പാർക്കിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും.
ആർസിഎസ്എസ് മാനേജർ ഫാ. ബെന്നി നൽക്കര സ്വാഗതം ആശംസിക്കും. ആർസിഎസ്എസിന്റെ പ്രിൻസിപ്പൽ റവ. ഡോ.എം.ഡി. സാജു രാജഗിരി സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുടെ ആമുഖം, ചരിത്രം, വീക്ഷണം എന്നിവയെക്കുറിച്ച് സംസാരിക്കും.
ടാൽറോപ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഫീർ നജുമുദ്ദീൻ, ആർസിഎസ്എസിന്റെ അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.