ഭാരതമാതാ കോളജിൽ കർദിനാൾ മാർ പാറേക്കാട്ടിൽ സ്മാരക പ്രഭാഷണം
1513980
Friday, February 14, 2025 2:31 AM IST
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിൽ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ഐബിഎസ് ചെയർമാൻ വി.കെ. മാത്യൂസ് പ്രഭാഷണം നടത്തി.
എഐ യുടെ കാലത്ത് കേരളത്തിന്റെ യുവതയും പുതുവഴികൾ തേടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം നിരവധി വെല്ലുവിളികൾ നേരിടുമ്പോഴും ലോകത്തിന്റെ തന്നെ പ്രതിഭാ കേന്ദ്രമാണ് സംസ്ഥാനമെന്ന എന്ന തിരിച്ചറിവ് പ്രധാനമാണ്. മാറുന്ന ലോകത്തിന്റെയും നവ സാങ്കേതികതയുടെയും നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മുടെ യുവതയ്ക്ക് കഴിയണമെന്നും അദേഹം പറഞ്ഞു.
റവ.ഡോ.ആന്റണി നരികുളം അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ റവ. ഡോ. ഏബ്രഹാം ഓലിയപ്പുറം, പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി, അക്കാദമിക് ഡയറക്ടർ ഡോ. കെ.എം. ജോൺസൺ, അസി. മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം, വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ് കൺവീനർ ഡോ. അനു കെ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവു പുലർത്തിയ അധ്യാപകർക്കും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും മാർ പാറേക്കാട്ടിൽ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു.