സ്വതന്ത്ര കൗൺസിലർ തൃക്കാക്കരയിൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ
1513979
Friday, February 14, 2025 2:31 AM IST
കാക്കനാട്: വിവാദങ്ങൾ കെട്ടടങ്ങാത്ത തൃക്കാക്കര നഗരസഭയിൽ ഇന്നലെ രാവിലെ നടന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ സ്വതന്ത്ര കൗൺസിലർ വർഗീസ് പ്ലാശേരി തെരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യസ്ഥിരം ഭരണസമിതിയിൽ വർഗീസ് പ്ലാശേരി, എ.എ. ഇബ്രാഹിംകുട്ടി, പി.സി. മനൂപ്, കെ.എക്സ്. സൈമൺ, എം.ജെ. ഡിക്സൺ, ഉണ്ണി കാക്കനാട്, ലാലി ജോഫിൻ എന്നിവരാണ് അംഗങ്ങൾ. ഇവരിൽ നാലുപേർ യുഡിഎഫിനൊപ്പമുള്ളവരും സ്വതന്ത്രനായ പി.സി. മനൂപ് അടക്കമുള്ള മൂന്ന്പേർ ഇടതുപക്ഷത്തുള്ളവരുമാണ്.
വലതുമുന്നണി അധികാരത്തിലെത്തുമ്പോൾ തൃക്കാക്കരയിൽ ആദ്യം ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുകൂടിയായിരുന്ന റാഷിദ്ഉള്ളംപിള്ളി ആയിരുന്നു. രണ്ടര വർഷത്തിനു ശേഷം ഈ പദവി ഉണ്ണി കാക്കനാടിനു കൈമാറി.
നഗരസഭാ ഭരണത്തിൽ തുടക്കം മുതൽ യുഡിഎഫിന് ഒപ്പം നിൽക്കുന്ന വർഗീസ് പ്ലാശേരിയെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനാക്കാമെന്ന് ഡിസിസി നേതൃത്വവും ഉറപ്പു നൽകിയിരുന്നു.
43അംഗകൗൺസിലിൽഇടതുമുന്നണിക്കിപ്പോൾ 18 പേരാണുള്ളത്. രണ്ടു സിപിഎം കൗൺസിലർമാരെ തുടർച്ചയായി കൗൺസിലിൽ ഹാജരാകാത്തതിനെ തുടർന്ന് അയോഗ്യരാക്കിയിരുന്നു.