മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദേശം ലംഘിച്ചു; ചെറായി പൂരത്തിനെതിരെ പരാതി
1513974
Friday, February 14, 2025 2:21 AM IST
ചെറായി: ചെറായി പൂരം നടത്തിപ്പിൽ ജില്ലാ നാട്ടാന മോണിറ്ററിംഗ് സമിതിയുടെ നിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ജില്ലാ കളക്ടർ, റൂറൽ എസ്പി എന്നിവർക്ക് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പരാതി നൽകി. രണ്ട് ആനകളെ ചേർത്തുനിർത്തി തലപ്പൊക്ക മത്സരം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
ഇത് നടത്തരുതെന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന മോണിറ്ററിംഗ് സമിതി കർശന നിർദേശം നൽകിയിരുന്നതാണത്രേ. അതേസമയം തലപൊക്കമത്സരമല്ല ക്ഷേത്രം മേൽശാന്തി എം.ജി. രാമചന്ദ്രന്റെ നേതൃത്വത്തിൽ ക്ഷേത്രചാരപ്രകാരമുള്ള തിടമ്പേറ്റൽ ചടങ്ങ് മാത്രമാണ് നടന്നതെന്നാണ് സംഘാടകർ പറയുന്നത്.