കാറും ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതര പരിക്ക്
1513972
Friday, February 14, 2025 2:21 AM IST
കാക്കനാട്: ചിറ്റേത്തുകര പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷക്കീറിനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ഇരുമ്പനം ഭാഗത്തു നിന്നു വരുകയായിരുന്ന ടാക്സി കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
തൃക്കാക്കര പോലീസ് സംഭവസ്ഥലത്തെത്തി മുഹമ്മദ് ഷക്കീറിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്നു. ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നു കാർ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.