മുക്കുപണ്ടം തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
1513971
Friday, February 14, 2025 2:21 AM IST
കോലഞ്ചേരി: മീമ്പാറയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച ഇടുക്കി ബൈസൻവാലി വാകത്താനത്ത് ബോബി ഫിലിപ്പിനെ (36) പുത്തൻകുരിശ് പോലീസ് പിടികൂടി.
ഇയാൾ ഒരു മാസം മുൻപ് ഇവിടെ മുക്കുപണ്ടം പണയം വച്ച് 45,000 രൂപ വാങ്ങിയിരുന്നു. പിന്നീടാണ് മുക്കുപണ്ടമാണെന്ന് ഉടമയ്ക്കു മനസിലായത്.
ഇന്നലെ ആറ് വളകൾ പണയം വയ്ക്കാൻ എത്തിയപ്പോൾ ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇടുക്കി, എറണാകുളം ജില്ലകളിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ഇരുപതോളം കേസുകളുണ്ട്.