അതിജീവിതയുടെ മരണം: പ്രതിക്കെതിരെ നരഹത്യാക്കുറ്റം
1513969
Friday, February 14, 2025 2:21 AM IST
ചോറ്റാനിക്കര: ആൺസുഹൃത്തിന്റെ മർദനമേറ്റ്, ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിത മരിച്ച കേസിൽ അറസ്റ്റിലായ ആൺസുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് കുഴിപ്പുറത്ത് അനൂപ് (24)നെതിരെ പോലീസ് മന:പൂർവമായ നരഹത്യക്കുറ്റം ചുമത്തി.
ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം ചോറ്റാനിക്കര പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പൂർണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ലെങ്കിലും ഇരയെ ശ്വാസം മുട്ടിച്ചതായുള്ള ഡോക്ടറുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നരഹത്യാക്കുറ്റം ചുമത്തിയത്.
കഴിഞ്ഞ ജനുവരി 25ന് രാത്രി വീടിനുള്ളിൽ വച്ച് ഗുരുതര മർദനമേറ്റ അതിജീവിത, ഒരാഴ്ചക്കാലം വെന്റിലേറ്ററിൽ കിടന്നശേഷം മരണപ്പെടുകയായിരുന്നു.