പൊള്ളലേറ്റ യുവതി മരിച്ചു
1513909
Friday, February 14, 2025 1:23 AM IST
പെരുന്പാവൂർ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാനാംപറന്പ് വെള്ളയംവേലി വീട്ടിൽ റസാഖിന്റെ ഭാര്യ സജ്ന (39) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10നായിരുന്നു സംഭവം.
വീട് വൃത്തിയാക്കിയ ശേഷം പാഴ്വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 11ന് മരിച്ചു. കബറടക്കം ഇന്ന് ചെറുവേലിക്കുന്ന് ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: റിസാന, ബാദുഷ.