ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
1512100
Friday, February 7, 2025 10:06 PM IST
പോത്താനിക്കാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. പൈങ്ങോട്ടൂർ വടക്കേപുന്നമറ്റം കുന്പകപ്പിള്ളിൽ സുരേഷ് തങ്കപ്പൻ (55) ആണ് മരിച്ചത്.
ചൊവ്വാഴ്ച കക്കടാശേരിയിൽ സുരേഷ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്കാരം ഇന്നു നാലിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ബിനു കലൂർ തോട്ടത്തിൽകുടിയിൽ കുടുംബാംഗം. മകൻ: അമൽ.