പെ​രു​മ്പാ​വൂ​ർ: നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി റോ​ക്കിദാ​സ് (25), ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി പു​ക്കാ​ട്ടു​പ​ടി തോ​ട്ടു​ങ്ങ​ൽ പ​റ​മ്പി​ൽ യ​ദു​കൃ​ഷ്ണ​ൻ (24) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി സൗ​ത്ത് വാ​ഴ​ക്കു​ളം ഭാ​ഗ​ത്തു​നി​ന്നാ​ണ് റോ​ക്കി ദാ​സി​നെ പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്നു. മ​ഞ്ഞു​മ്മ​ൽ ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്. ബം​ഗാ​ളി​ൽ​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് മ​ഞ്ഞു​മ്മ​ലി​ൽ സൂ​ക്ഷി​ച്ച​തി​നു​ശേ​ഷം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ ബാ​ഗി​ൽ​നി​ന്ന് ക​ഞ്ചാ​വ് തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും ക​ണ്ടെ​ത്തി. പോ​ലീ​സി​ന്‍റെ ക​ണ്ണി​ൽ പെ​ടാ​തി​രി​ക്കാ​ൻ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കായി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് പു​ക്കാ​ട്ടു​പ​ടി​യി​ൽ​വ​ച്ച് യ​ദു​കൃ​ഷ്ണ​നെ പി​ടി​കൂ​ടി​യ​ത്. സി​പ്പ് ലോ​ക്ക് ക​വ​റു​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു വി​ല്പ​ന. പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ശ​ക്തി സിം​ഗ് ആ​ര്യ, സി​ഐ എ.​എ​ൽ. അ​ഭി​ലാ​ഷ്, എ​സ്ഐ​മാ​രാ​യ എ.​ബി. സ​തീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.