പണം പിരിക്കുന്നതിനെ എതിര്‍ത്തിരുന്നു: ജസ്റ്റീസ് രാമചന്ദ്രന് നായര്‍
1511958
Friday, February 7, 2025 4:45 AM IST
കൊച്ചി: പാതിവില തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പേ ഈ സംഘത്തില്‍പ്പെട്ടവര്‍ നാട്ടുകാരില്‍ നിന്ന് പണം പിരിക്കുന്നതിനെ എതിര്‍ത്തിരുന്നതായി ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന് നായര്‍. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട അനന്തുകൃഷ്ണന് ഭാഗമായ എന്‍ജിഒ കൂട്ടായ്മയുടെ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചത് ഈ എതിര്‍പ്പിനെത്തുടര്‍ന്നാണ്.
സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എന്‍. ആനന്ദകുമാറാണ് തനിക്ക് എന്‍ജിഒ കൂട്ടായ്മയെ പരിചയപ്പെടുത്തിതെന്നും ജസ്റ്റീസ് രാമചന്ദ്രന് നായര്‍ പറഞ്ഞു.