ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല; ‘സൈനും' തട്ടിപ്പിന്റെ ഇരയെന്ന് എ.എന്‍. രാധാകൃഷ്ണന്
1511957
Friday, February 7, 2025 4:45 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്. കേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ണന് കോ-ഓര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷനുമായി എ.എന്‍. രാധാകൃഷ്ണന് ഉള്‍പ്പെട്ട ‘സൈന്‍' എന്ന സന്നദ്ധ സംഘടന സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാധാകൃഷ്ണന്റെ പ്രതികരണം.
സൈന്‍ ഒരു തട്ടിപ്പ് സംഘടന അല്ല. 12 വര്‍ഷമായി ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നു. സൈനും പകുതി വില തട്ടിപ്പിന്റെ ഇരയാണ്. നാലു പതിറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ പലരെയും കണ്ടുമുട്ടാറുണ്ട്. അനന്തുകൃഷ്ണനുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പദ്ധതിയുടെ പേരില്‍ കൈപ്പറ്റിയിട്ടില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു. സൈന്‍ സംഘടയ്ക്ക് ഒരുപാട് പണം കിട്ടാന്‍ ഉണ്ട്.
എത്ര തുക എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല. കരാറിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറിയത്. പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും രാധാകൃഷ്ണന് പറഞ്ഞു.