പണം തിരികെ നല്‍കുമെന്ന് അനന്തുവിന്റെ ശബ്ദ സന്ദേശം
1511954
Friday, February 7, 2025 4:40 AM IST
കൊച്ചി: ഫണ്ട് ലഭിക്കുന്നതിലെ കാലതാമസത്തെ തുടര്‍ന്നാണ് പണം നല്കാന് വൈകിയതെന്ന് പാതി വില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്റെ ശബ്ദസന്ദേശം. ആരെയും പറ്റിക്കാന്‍ ശ്രമിച്ചതല്ല. ജയിലില്‍ നിന്നിറങ്ങിയാല്‍ പണമോ സാധനങ്ങളോ തിരികെ നല്‍കും.
അറസ്റ്റിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ നിന്നും സീഡ സൊസൈറ്റിക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കുന്നത്. താന്‍ അകത്ത് കിടന്നാല്‍ ഇത് നടക്കില്ല. കൂടുതല്‍ പരാതി നല്‍കരുതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഫണ്ട് കിട്ടാത്തത് പ്രതിസന്ധിയായി. പ്രതീക്ഷിച്ച സിഎസ്ആര്‍ ഫണ്ടുകള്‍ ലഭിച്ചില്ല. ഫണ്ട് ശേഖരിക്കാനായി ശ്രമിക്കുന്നതിനിടയിലാണ് താന്‍ അറസ്റ്റിലായത്. കിട്ടിയ പണം താന്‍ റോള്‍ ചെയ്തുവെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.