കൊ​ച്ചി: അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് നി​യ​മോ​പ​ദേ​ശ​ത്തി​ന് പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ള്ള​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​യു​മാ​യ ലാ​ലി വി​ന്‍​സെ​ന്‍റ്. ഏ​ക​ദേ​ശം 40 ല​ക്ഷ​ത്തോ​ളം രൂ​പ ഈ ​ഇ​ന​ത്തി​ല്‍ കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന​ന്തു​വി​ന്‍റെ ഫ്‌​ളാ​റ്റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന​ന്തു​കൃ​ഷ്ണ​നെ ത​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ന​ല്‍​കി​യ​ത് ലാ​ലി വി​ന്‍​സെ​ന്‍റാ​ണെ​ന്ന കെ.​എ​ന്‍.​ആ​ന​ന്ദ​കു​മാ​റി​ന്‍റെ ആ​രോ​പ​ണം അ​വ​ര്‍ നി​ഷേ​ധി​ച്ചു. താ​ന്‍ ആ​രെ​യും അ​ന​ന്തു​കൃ​ഷ്ണ​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ലാ​ലി പ​റ​ഞ്ഞു.