ലാലി വിന്‍സെന്റിന്റെ അറസ്റ്റ് കോടതി തടഞ്ഞു
1511952
Friday, February 7, 2025 4:40 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ലാലി വിന്‍സെന്റ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അറസ്റ്റ് താത്കാലികമായി തടഞ്ഞത്. ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടികാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ലാലിയെ ഏഴാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ സൗത്ത് പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് നടപടി. ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ ലീഗല്‍ അഡ്വൈസര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അത്തരം സേവനങ്ങള്‍ മാത്രമാണ് ചെയ്തത് വിവിധ കമ്പനികളുമായി കരാറുകള്‍ തയാറാക്കാന്‍ നിയമോപദേശവും നല്കി.
എന്നാല്‍ തന്നെ തേജോവധം ചെയ്യാനാണ് പോലീസിന്റെ ശ്രമം. അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലാലിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി.