കൊയ്ത്തുത്സവം നടത്തി
1511948
Friday, February 7, 2025 4:40 AM IST
പാലക്കുഴ: പഞ്ചായത്ത് കൃഷിഭവന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തിൽ മാറിക കണ്ണാടികണ്ടത്ത് നടത്തിയ ആറ് ഏക്കർ തരിശു നെൽകൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷത വഹിച്ചു. പാന്പാക്കുട അഗ്രോ സർവീസ് സെന്ററിൽ നിന്നെത്തിച്ച കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തിയത്. വിളവെടുക്കുന്ന നെല്ല് സപ്ലൈകോ വഴിയാണ് സംഭരണം നടത്തുന്നത്.