വളകുഴി ഡന്പിംഗ് യാർഡ് സന്ദർശിച്ചു
1511946
Friday, February 7, 2025 4:40 AM IST
മൂവാറ്റുപുഴ: ജനങ്ങളുടെ പരാതിയെതുടർന്ന് സിപിഎം ഏരിയ സെക്രട്ടറി അനിഷ് എം. മാത്യുവിന്റെ നേതൃത്വത്തിൽ നഗരസഭയുടെ കീഴിലുള്ള വളകുഴി ഡന്പിംഗ് യാർഡ് സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെയും ലോക ബാങ്കിന്റെയും സഹായത്താൽ 10 കോടി മുടക്കി മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
എന്നാൽ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തരമായി മാലിന്യനിർമാർജന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പ്രദേശവാസികളുടെ ആശങ്കൾ പരിഹരിക്കണമെന്നും ഡന്പിംഗ് യാർഡ് തൊഴിലാളികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു.
മെല്ലേപോക്ക് നയമാണ് നഗരസഭ സ്വീകരിക്കുന്നതെങ്കിൽ പ്രദേശവാസികളെ അണിനിരത്തി പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.