കായിക പരിശീലന കളരി ആരംഭിച്ചു
1511945
Friday, February 7, 2025 4:28 AM IST
കോതമംഗലം: നെല്ലിമറ്റം സെന്റ് ജോസഫ്സ് സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കായിക പരിശീലന കളരി ആരംഭിച്ചു. അവധിക്കാലത്തും തുടർന്നും സ്കൂളിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകുവാൻ മാനേജ്മെന്റ് ലക്ഷ്യമിടുന്നുണ്ട്.
സ്കൂൾ മാനേജർ ഫാ. ജോർജ് കുരിശുംമൂട്ടിൽ പന്തടിച്ച് പരിശീലനത്തിന് തുടക്കം കുറിച്ചു. സെന്റ് ജോണ്‍സ് ഹൈസ്കൂൾ കായികാധ്യാപകൻ ബിനോയി പോൾ, ജിജോ സേവ്യർ എന്നിവർ ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ, ബാഡ്മിന്റണ്‍ പരിശീലനവും സ്കൂൾ ഓഡിറ്റോറിയത്തിൽ ചെസ്, കാരംസ് പരിശീലനവും നൽകും.
എറണാകുളം ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗവും ജില്ലാ ഒളിന്പിക് അസോസിയേഷൻ അഡ്ഹോക് കമ്മിറ്റി കണ്‍വീനറുമായ ജോയി പോൾ, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് കുഞ്ചറക്കാട്ട്, പ്രധാനാധ്യാപകൻ വിനു ജോർജ്, പിടിഎ പ്രസിഡന്റ് ആന്റണി പെരേര, എംപിടിഎ ചെയർപേഴ്സണ്‍ ഷീജ ജിയോ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ലാലി ജെയിംസ് എന്നിവർ പങ്കെടുത്തു.