‘കിഫ്ബി പാതകൾക്ക് ടോൾ; തീരുമാനം അപലപനീയം’
1511944
Friday, February 7, 2025 4:28 AM IST
കോതമംഗലം: എൽഡിഎഫ് സർക്കാർ നിർമിച്ച കിഫ്ബി പാതകൾക്ക് ടോൾ പിരിക്കാനുള്ള സർക്കാർ തീരുമാനം അപലപനീയവും പകൽക്കൊള്ളയുമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി. 223 റോഡുകൾക്കും 57 പാലങ്ങൾക്കും 13 ഫ്ലൈഓവർകൾക്കും ഒരു അടിപ്പാതയ്ക്കുമാണ് കിഫ്ബി ഫണ്ടുപയോഗിച്ചിട്ടുള്ളത്.
ഈ റോഡുകളിലൂടെ സഞ്ചരിക്കുന്നവരിൽനിന്ന് ടോൾ പിരിക്കാനുള്ള സർക്കാർ തീരുമാനം ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല. ധനമാനേജുമെന്റിലെ പിടിപ്പുകേടും സർക്കാർ ധൂർത്തും അഴിമതിയുമാണ് കേരളത്തെ കടക്കെണിയിലാക്കിയത്.
അപലപനീയമായ നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റിയംഗം കെ.സി. ജോസ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് സിബി ജെ. അടപ്പൂർ അധ്യക്ഷത വഹിച്ചു.