1.100 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ
1511942
Friday, February 7, 2025 4:28 AM IST
കോതമംഗലം: കോഴിപ്പിള്ളിയിൽ 1.100 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് പേർ എക്സൈസ് പിടിയിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് റാണിനഗർ സാമ്രാട്ട് സേഖ് (30), മൂർഷിദാബാദ് സഹെബ് നഗർ ബബ്ലു ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്.
കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ബി. ലിബു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. റസാഖ്, ആസിഫ് മുഹമ്മദ്, ബിലാൽ പി. സുൽഫി, ജോയൽ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.