കടന്നൽ കുത്തേറ്റ് ഒരു കുടുംബത്തിലെ നാലു പേർ ആശുപത്രിയിൽ
1511941
Friday, February 7, 2025 4:28 AM IST
പിറവം: കടന്നൽ കുത്തേറ്റ് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കാട് വാലേപ്പടി ഇലഞ്ഞിമറ്റം ചെറുമുളയിൽ സരസ്വതിയമ്മ (70), മകൻ ദീപക് കുമാർ (45), ദീപക്കിന്റെ മക്കളായ നിഖിത (13), തരുൺ (11) എന്നിവരാണ് പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വീടിന് മുന്നിൽ നിന്നിരുന്ന ഇവരെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ള ചാലിയത്തുചിറയിൽ ദീപക്കും മകൻ തരുണും എടുത്തുചാടി മുങ്ങിക്കിടക്കുകയായിരുന്നു. കടന്നലുകൾ കൂട്ടത്തോടെ എത്തിയത് എവിടെ നിന്നുമാണെന്നുള്ളത് വ്യക്തമായിട്ടില്ല. സരസ്വതിയമ്മയ്ക്ക് സാരമായ പരിക്കുണ്ട്.