കടമറ്റം പള്ളിയിൽ ഇടവക സംഗമം നടത്തി
1511940
Friday, February 7, 2025 4:28 AM IST
കോലഞ്ചേരി: കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇടവക സംഗമം നടത്തി. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഇടവക സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷാജി മേപ്പാടത്ത് അധ്യക്ഷത വഹിച്ചു.
സഹവികാരി ഫാ. മാത്യൂസ് മണപ്പാട്ട്, ഫാ. ജോയി പാറനാൽ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ട്രസ്റ്റി പി.പി. ഏലിയാസ് പുതുമനക്കുന്നേൽ, അസോസിയേഷൻ പ്രസിഡന്റ് ഇ.വി. ചെറിയ ഇലഞ്ഞികുഴിയിൽ, സെക്രട്ടറി ഷിബു വർഗീസ് കിഴക്കിനേടത്ത്,
പെരുന്നാൾ കൺവീനർ ജേക്കബ് പൗലോസ് കുര്യാളതോട്ടത്തിൽ, കുടുംബ യൂണിറ്റ് കോ ഓർഡിനേറ്റർ കെ.വി. യൽദൊ, സുവിശേഷയോഗം കൺവിനർ ടി.എം. രാജു എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലിത്തയുടെ നേതൃത്വത്തിൽ മൂന്നിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണവും നേർച്ചയും ഉണ്ടായിരിക്കും.