‘സ്കൂട്ടർ തട്ടിപ്പ് കേസ് കർശന നടപടി സ്വീകരിക്കണം’
1511937
Friday, February 7, 2025 4:28 AM IST
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് സ്ത്രീകൾക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി നടത്തിയ കോടികളുടെ തട്ടിപ്പിൽ കർശന നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കണ്‍വീനർ എൻ. അരുണ്‍ ആവശ്യപ്പെട്ടു.
പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും മറ്റ് വീട്ട് ഉപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയത് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലത്തിലാണ്. ബിജെപിയിലെ സംസ്ഥാന നേതൃത്വത്തിലുള്ളവരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയത് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പരിവേഷം നൽകിയാണ്.
കെപിസിസി ജനറൽ സെക്രട്ടറി തന്നെ തട്ടിപ്പിന്റെ ബ്രാന്റ് അംബാസഡറായി മാറുന്ന സാഹചര്യവുമുണ്ടായി. സാധാരണക്കാരെ വഞ്ചിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചു എന്നത്ഗൗരവകരമായ കാര്യമാണ്.
സമഗ്ര അന്വേഷണത്തിലൂടെ സാധാരണക്കാരെ വഞ്ചിച്ച കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വഞ്ചിതരായവർക്ക് എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യമായ നിയമസഹായം നൽകുമെന്നും അവർക്ക് നീതി ലഭിക്കുവാൻ ശക്തമായി ഇടപെടുമെന്നും എൽഡിഎഫ് കണ്‍വീനർ എൻ. അരുണ്‍ അറിയിച്ചു.