ആശയ ശേഖര മത്സരം : വിജയികളായി നിർമല കോളജ് വിദ്യാർഥികൾ
1511936
Friday, February 7, 2025 4:28 AM IST
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരും കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലും ചേർന്ന് സംഘടിപ്പിച്ച ആശയ ശേഖര മത്സരത്തിൽ വിജയികളായി നിർമല കോളജ് വിദ്യാർഥികൾ.
കോളജ് വിദ്യാർഥികളിൽനിന്ന് നൂതന ആശയങ്ങൾ ശേഖരിച്ച് അതിൽനിന്ന് പുത്തൻ സംരംഭങ്ങൾ നിർമിക്കുന്നതിനായി നടത്തിയ മത്സരത്തിലാണ് കോളജ് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർഥികൾ വിജയികളായത്.
വിദ്യാർഥികളായ ആൻ റോസ് ബേബി, എസ്. അനിരുദ്ധൻ, ആർദ്ര ബെന്നി, സിസ്റ്റർ മിനു സതീഷ് എന്നിവരാണ് നേട്ടത്തിന് അർഹരായത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരമാണ് വിജയികൾക്ക് ലഭിക്കുക.
കെമിസ്ട്രി വിഭാഗം അധ്യാപകനായ വി.ജെ. ജിജോയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തത്. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഈ വർഷം സമ്മാനം ലഭിച്ച ഏക കോളജാണ് നിർമല കോളജ്.