മൂവാറ്റുപുഴ, പായിപ്ര, പൈങ്ങോട്ടൂര്‍ ഉപതെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക നൽകി
1511935
Friday, February 7, 2025 4:18 AM IST
മൂവാറ്റുപുഴ: നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നഗരസഭ 13-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി റീന ഷെരീഫ് നാമനിർദേശ പത്രിക നൽകി. എൽഡിഎഫ് നേതാക്കളായ പി.എം. ഇസ്മായിൽ, എൽദോ ഏബ്രഹാം, അനീഷ് എം. മാത്യു, ജോളി പൊട്ടക്കൽ, സജി ജോർജ്, യു.ആർ. ബാബു, വി.കെ. നവാസ്, കെ.ജി. അനിൽകുമാർ, പി.ബി. അജിത് കുമാർ, എൻ.ജി. ലാലു, പി.വി. ലിനേഷ് തുടങ്ങിയവർ ഒപ്പമുണ്ടായി.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പത്താം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സീന വർഗീസ് പായിപ്ര പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി മുന്‍പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മുൻ എംഎൽഎ ബാബു പോൾ, എൻ. അരുണ്‍, എം.ആർ. പ്രഭാകരൻ, ആർ. സുകുമാരൻ, കെ.എ. നവാസ്, ജോളി പൊട്ടയ്ക്കൽ, പി.എം. അസീസ്, എം.വി. സുഭാഷ്, ഒ.കെ. മുഹമ്മദ്, റിയാസ് ഖാൻ, കെ.കെ ശ്രീകാന്ത്, പി.വി. ജോയി, ബൈജു പായിപ്ര, ഇ.എം. ഷാജി, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സുജാത ജോണ്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. പായിപ്ര പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്. പി.എ. ബഷീർ, പി.എം. അബുബക്കർ, ഒ.എം. സുബൈർ, കെ.എച്ച് സിദ്ധിഖ്, കെ.എം. പരീത്, അഷ്റഫ് കട്ടക്കയം, ഷാൻ പ്ലാക്കുടി, മാത്യൂസ് വർക്കി, കെ.പി. ജോയി, എം.എസ് അലിയാർ എന്നിവർ പങ്കെടുത്തു. പായിപ്ര പഞ്ചായത്തിൽ പത്താം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡംഗമായിരുന്ന ദീപ റോയി രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂവാറ്റുപുഴ നഗരസഭ 13-ാം വാർഡിലും പായിപ്ര പഞ്ചായത്ത് 10-ാം വാർഡിലും ബിജെപി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. 13-ാം വാർഡിൽ മെർളിൻ രമണൻ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസർ മുന്‍പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡിൽ പി.വി. വിദ്യ പായിപ്ര പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി മുന്‍പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.
നഗരസഭ 13-ാം വാർഡ് കൗണ്‍സിലറായിരുന്ന പ്രമീള ഗിരീഷ്കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു. പഞ്ചായത്ത് 10-ാം വാർഡംഗം ദീപ റോയി രാജിവച്ചതിനതുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ്. പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ 10-ാം വാര്‍ഡ് (പനങ്കര) ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി.
യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി, എഎപി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ ആറ് പേരാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ബിജി സജി (യുഡിഎഫ്), അമല്‍രാജ് (എല്‍ഡിഎഫ്), ആര്യ സത്യന് (ബിജെപി), മരിയ ജോസ് (എഎപി), ജോബി ജോസ് (സ്വത.), ചാള്‍സ് പോള്‍ (സ്വത.) എന്നിവരാണ് സ്ഥാനാഥികള്‍.