പിറവത്തുനിന്നു മഞ്ഞിനിക്കരക്കും മണ്ണാറശാലയ്ക്കും സ്പെഷൽ ബസുകൾ
1511934
Friday, February 7, 2025 4:18 AM IST
പിറവം: മഞ്ഞനിക്കര തീര്‍ഥാടകർക്കായി പിറവത്തുനിന്നു മഞ്ഞിനിക്കരയിലേക്ക് കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ സര്‍വീസ് ആരംഭിച്ചു. മണ്ണാറശാലയ്ക്കും ഇതിനൊപ്പം തുടങ്ങിയിട്ടുണ്ട്. പുതിയ സർവീസിന്റെ ഫ്ലാഗ്ഓഫ് പിറവം ഡിപ്പോയില്‍ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ജൂലി സാബു അധ്യക്ഷത വഹിച്ചു.
കെ.പി. സലിം, ഫാ. വര്‍ഗീസ് പനച്ചിയില്‍, ജിൽസ് പെരിയപ്പുറം, തോമസ് മല്ലിപ്പുറം, ബിമല്‍ ചന്ദ്രന്, രാജു പാണാലിക്കല്‍, രമാ വിജയന്, ഏലിയാമ്മാ ഫിലിപ്പ്, അരുണ്‍ കല്ലറയ്ക്കല്‍, രാജു തെക്കന്‍, തോമസ് തേക്കുംമൂട്ടില്‍,സോജന് ജോര്‍ജ്, സാജു ചേനാട്ട്, ജോജിമോന് ചാരുപ്ലാവില്‍, ബബിത ശ്രീജി, എ.ടി. ഷിബു എന്നിവർ പ്രസംഗിച്ചു.
പിറവത്തുനിന്ന് രാവിലെ 07.30ന് ആരംഭിച്ച് കൂത്താട്ടുകുളം, കോട്ടയം, ചെങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട വഴി 11ന് മഞ്ഞിനിക്കരയിൽ എത്തിച്ചേരും. തിരിച്ച് 11.40ന് മഞ്ഞിനിക്കരയില്‍ പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം ഡിപ്പോയില്‍ തിരിച്ചെത്തും.
ശനിയാഴ്ച വരെയാണ് ഈ സ്പെഷല്‍ സര്‍വീസുള്ളത്. എംഎല്‍എയുടെ ആവശ്യപ്രകാരം കോവിഡിന് ശേഷം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതും ആരംഭിച്ചിരിക്കുന്നത്.
പിറവത്തുനിന്ന് മള്ളിയൂര്‍ ക്ഷേത്രം വഴി മണ്ണാറശാലയിലേക്കും ഒരു സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പിറവം ഡിപ്പോയില്‍നിന്നു രാവിലെ ആറിന് ആരംഭിച്ച് കടുത്തുരുത്തി, മള്ളിയൂര്‍ ക്ഷേത്രം, ഏറ്റുമാനൂര്‍, കോട്ടയം, ചെങ്ങനാശേരി, തിരുവല്ല, ചക്കുളത്തുകാവ്, എടത്വാ, ഹരിപ്പാട് വഴി മണ്ണാറശാല ക്ഷേത്രത്തില്‍ 10ന് എത്തിച്ചേരും.