പാറക്കടവ് ബ്ലോക്ക് വികസന സെമിനാർ നടത്തി
1511932
Friday, February 7, 2025 4:18 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ വികസന സെമിനാർ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അധ്യക്ഷനായിരുന്നു. വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ സി.എം. വർഗീസ് പദ്ധതിരേഖ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.വി. ജയദേവൻ, എ.വി. സുനിൽ, സൈന ബാബു, റോസി ജോഷി, ജയ മുരളീധരൻ, വി.എം. ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ്, അംഗങ്ങളായ ആനി കുഞ്ഞുമോൻ, അഡ്വ. ഷബീർ അലി,
ഷെറൂബി സെലസ്റ്റിന , സിനി ജോണി, വി.ടി. സലീഷ്, സി.കെ. കാസിം, അമ്പിളി അശോകൻ, അമ്പിളി ഗോപി, റൈജി സിജോ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. ശ്രീരാഗ് എന്നിവർ സംസാരിച്ചു. ഏഴരക്കോടി രൂപയുടെ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു.