ഒറിഗാമി ഷീറ്റുകളിൽ ബുക്ക്മാർക്കുകൾ; റിക്കാർഡ് കുറിക്കാൻ ക്രിസ്തുജയന്തി സ്കൂൾ
1511930
Friday, February 7, 2025 4:18 AM IST
കൊച്ചി: ഒറിഗാമി ഷീറ്റുകൾ ഉപയോഗിച്ചു പരമാവധി ഡ്രാഗൺ ബുക്ക്മാർക്കുകൾ നിർമിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടാനൊരുങ്ങി കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. ഇന്നു രാവിലെ പത്തിനാണ് കാന്പസിൽ പരിപാടി നടക്കുക.
ഒന്നു മുതൽ 11 വരെ ക്ലാസുകളിലെ 65 വിദ്യാർഥികളാണു പങ്കെടുക്കുക. സ്കൂളിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നു ഡയറക്ടർ ഫാ. വർഗീസ് പുതുശേരി, പ്രിൻസിപ്പൽ സജി വർഗീസ് എന്നിവർ അറിയിച്ചു.