വെണ്ണല ഹൈസ്കൂളിൽ വി ഗാര്‍ഡ് ഫൗണ്ടേഷന്റെ ഐടി ലാബ്
1511929
Friday, February 7, 2025 4:18 AM IST
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ വി ഗാര്‍ഡ് ഫൗണ്ടേഷന് വെണ്ണല ഹൈസ്കൂളില്‍ ഐടി ലാബ് നിർമിച്ചു.
സിഎസ്ആര്‍ വിഭാഗം പ്രതിനിധി ഡോ. റീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കംപ്യൂട്ടര്‍ പരിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും നല്കി ഭാവിയിലേക്ക് ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.