ചാവറ ഫിലിം സ്കൂളില്‍ ഏകദിന സിനിമാ ശില്പശാല
1511928
Friday, February 7, 2025 4:18 AM IST
കൊച്ചി: എറണാകുളം ചാവറ കര്‍ച്ചറല്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാവറ ഫിലിം സ്കൂളില്‍ നവാഗത സംവിധായക പ്രതിഭകള്‍ നയിക്കുന്ന ഏകദിന സിനിമാ ശില്‍പ്പശാല ഒമ്പതിന് നടക്കും. സിനിമ സംവിധാനവും തിരക്കഥാ രചനയും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് പരിശീലന ക്ലാസുകള്‍ നടക്കുക.
പ്രജേഷ് സെന്‍, അനുരാജ് മനോഹര്‍, ജിതിന് രാജ്, കൃഷ്ണദാസ് മുരളി, അരുണ്‍ ചന്തു, മനു സി കുമാര്‍ എന്നീ സംവിധായകര്‍ ശില്പശാലയുടെ ഭാഗമാകും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പരിശീലന ക്ലാസുകള്‍.രജിസ്ട്രേഷന് ഫോണ്‍: 7994380464.