പറവകൾക്ക് ദാഹജലം പദ്ധതി രണ്ടു ലക്ഷം മൺപാത്രങ്ങളിലേക്ക്
1511927
Friday, February 7, 2025 4:18 AM IST
നാളെ കൊടുങ്ങല്ലൂരിൽ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
ആലുവ: പറവകൾക്ക് ദാഹജലം നൽകുന്ന "ജീവജലത്തിന് ഒരു മണ്‍പാത്രം' പദ്ധതി രണ്ടു ലക്ഷത്തിലേക്ക്. മഹാസമർപ്പണവും വിതരണവുംനാളെ കൊടുങ്ങല്ലൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും. 17ന് രാവിലെ 11 ന് മുപ്പത്തടം കവലയില്‍ സംസ്ഥാന മണ്‍പാത്ര വിതരണ മഹാപരിക്രമണം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വാഹനം മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. 10 ദിവസങ്ങള്‍കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് ശ്രീമന്‍ നാരായണന് അറിയിച്ചു.