ലഹരിക്കെതിരെ ഫ്ലാഷ് മോബ്
1511924
Friday, February 7, 2025 4:07 AM IST
കൊച്ചി: എറണാകുളം സെന്റ് അല്ബർട്സ് കോളജ് (ഓട്ടോണോമസ്), മാനേജ്മെന്റ് വിഭാഗമായ ആല്ബെര്ട്ടിയന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ക്വീന്‍സ് വാക്ക്വേയില് ഫ്ളാഷ് മോബും ബാന്‍ഡ് പ്രകടനവും സംഘടിപ്പിച്ചു.
ലഹരി ഉപയോഗത്തിനെതിരെയും റോഡ് സുരക്ഷയെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ മൂന്നാം ലക്ഷ്യമായ ആരോഗ്യവും നന്മയുമെന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പരിപാടി.
ചടങ്ങിൽ എറണാകുളം വനിതാ പോലീസ് സ്റ്റേഷൻ എസ്ഐ എസ്.പി. ആനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒളിമ്പ്യന്‍ ആനന്ദ് മേനസിസ് പ്രഭാഷണം നടത്തുകയും ഫെഡറല്‍ ബാങ്ക് കൊച്ചി മരത്തണില്‍ പങ്കെടുക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തു. കോളജ് ചെയര്മാന് ഫാ. ആന്റണി തോപ്പില്‍, ഡീന്‍ ഡോ. ജിയോ ജോസ് ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.