പഴങ്ങനാട് തിരുനാളിനൊരുക്കമായി നവീകരണ ധ്യാനം
1511923
Friday, February 7, 2025 4:07 AM IST
കിഴക്കന്പലം: പഴങ്ങനാട് സെന്റ് അഗസ്റ്റിൻ പള്ളിയിലെ വിശുദ്ധ ആഗസ്തീനോസിന്റെ തിരുനാളിനു ഒരുക്കമായുള്ള ഇടവക നവീകരണ ധ്യാനം ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് വികാരി റവ. ഡോ. പോൾ കൈപ്രന്പാടൻ അറിയിച്ചു.
9, 10, 11, 12, 13 തീയതികളിൽ എല്ലാ ദിവസവും വൈകീട്ട് ആറിനാണ് ധ്യാനം. അടിമാലി എഫാത്താ മിനിസ്ട്രി ധ്യാനഗുരു ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ബ്രദർ വിനോ മേമുറി, ബ്രദർ സാബു നിരത്തുപറമ്പിൽ, തുടങ്ങിയവർ നേതൃത്വം നല്കും.
18 മുതൽ തിരുനാളിനൊരുക്കമായുള്ള നൊവേന ആരംഭിക്കും. 27, 28, മാർച്ച് 1, 2 തീയതികളിലാണ് ഈ ഇടവകയിലെ പ്രധാന തിരുനാൾ.