നിവേദനം കൈമാറി
1511921
Friday, February 7, 2025 4:07 AM IST
കൊച്ചി: സംസ്ഥാന സർക്കാർ വെട്ടിക്കുറച്ച ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോട്ടപ്പുറം രൂപത ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തയാറാക്കിയ ആയിരം പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും നൽകുന്നതിനായി കെഎൽസിഡബ്ല്യുഎ ഡയറക്ടർ ഫാ. ലിജോ മാത്യൂസ് താന്നിപ്പിള്ളിക്ക് കൈമാറി.
ഭാരവാഹികളായ റാണി പ്രദീപ്, ഷൈബിജോസഫ്, ഡെയ്സി ബാബു, ഷൈനി തോമസ്, പ്രിയപീയൂസ്, ബിനു വിവിയൻ, മേരി ജോസ്, ഷെറിൻസാജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.