തൃക്കാക്കര നഗരസഭ 136 കോടിയുടെ വികസന പദ്ധതികൾക്ക് രൂപം നൽകി
1511920
Friday, February 7, 2025 4:07 AM IST
കാക്കനാട്: നടപ്പു സാമ്പത്തിക വർഷം തൃക്കാക്കരനഗരസഭയിൽ136കോടിയുടെ വിവിധ വികസനപദ്ധതികൾക്ക് ഇന്നലെ ചേർന്ന വികസന സെമിനാറിൽ രൂപം നൽകി. 119 കോടി രൂപ തനതുഫണ്ടിൽ നിന്നും പ്ലാൻഫണ്ടിൽ നിന്നും 17 കോടിയും ഇതിനായി വിനിയോഗിക്കും.
പതിനഞ്ച് വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ്ഓരോവികസനവിഷയങ്ങളുംസമഗ്രമായിചർച്ചചെയ്യുകയും,പദ്ധതികളിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഓരോ ഗ്രൂപ്പുകൾനിർദേശിക്കുകയുംചെയ്തു.
തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിൽ നടന്ന വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എംഎൽഎ വീഡിയോ കോൺഫറൻസിലൂടെ മുഖ്യാതിഥിയായി.
നഗരസഭാ വൈസ് ചെയർമാൻ അബ്ദുഷാന,സ്ഥിരം സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി,റസിയ നിഷാദ്,സ്മിത സണ്ണി,സുനീറ ഫിറോസ്,പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, റാഷിദ് ഉള്ളംപിള്ളി, എ.എ. ഇബ്രാഹിംകുട്ടി, പി.എം. യൂനുസ്, ട്രാക്ക് സെക്രട്ടറി സലിം കുന്നുംപുറം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എം. അബ്ദുൽ സലാം, ബിജെപി മണ്ഡലം പ്രസിഡന്റ് എൻ.കെ. രതീഷ്, സെക്രട്ടറി ടി.കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.