സെന്റ് ഡൊമിനിക് പള്ളിയിൽ മതബോധന വാർഷികം
1511918
Friday, February 7, 2025 4:07 AM IST
ആലുവ: സെന്റ് ഡൊമിനിക് പള്ളിയിൽ മതബോധന വാർഷികം നടത്തി. ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് കരുമത്തി അധ്യക്ഷത വഹിച്ചു.
സഹവികാരി ഫാ. അതുൽ മാളിയേക്കൽ, ട്രസ്റ്റിമാരായ വിൻസന്റ് തോട്ടത്തിൽ, ഫ്രാൻസിസ് തോമസ്, ഇടവക വൈസ് ചെയർമാൻ ഡൊമിനിക് കാവുങ്കൽ, എച്ച്.എം. പ്രീജ സജീവ്, പോൾ പയ്യപ്പിള്ളി , സജി ജോർജ് പയ്യപ്പിള്ളി, ജോസ് പ്രവീൺ മിറ്റത്താനിക്കൽ , ബിന്ദു ബിനോയ് എന്നിവർ പ്രസംഗിച്ചു.