സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ തിരുനാളിനു നാളെ കൊടിയേറ്റ്
1511917
Friday, February 7, 2025 4:07 AM IST
കൊച്ചി: എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നിത്യസഹായ മാതാവിന്റെ തിരുനാൾ നാളെ മുതൽ 16 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 5.30ന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റും.
ദിവ്യബലിയ്ക്കും നൊവേനയ്ക്കും അദ്ദേഹം കാർമികനാകും. വചനപ്രഘോഷണം ഫാ. ജോസ് തോമസ്. ഒന്പതിനു വൈകുന്നേരം 5.30ന് ദിവ്യബലി- വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, വചനപ്രഘോഷണം- ഫാ. ആന്റണി ചില്ലിട്ടശേരി. 10 ന് വൈകുന്നേരം 5.30 ന് ദിവ്യബലി- ഫാ. ബെൻസൺ ജോർജ് ആലപ്പാട്ട്, വചനപ്രഘോഷണം- റവ.ഡോ. ക്ലീറ്റസ് കതിർപ്പറമ്പിൽ.
11 ന് വൈകുന്നേരം 5 30ന് ദിവ്യബലി- റവ. ഡോ. ഡഗ്ലസ് പിൻഹീറോ, വചനപ്രഘോഷണം- ഫാ. ലിജോ ഓടത്തക്കൽ. 12ന് 5.30 ന് ദിവ്യബലി- റവ. ഡോ. സോജൻ മാളിയേക്കൽ, വചനപ്രഘോഷണം- ഫാ. സോനു അംബ്രോസ് ഇത്തിത്തറ. 13ന് 5.30ന് ദിവ്യബലി- ഫാ. എബിജിൻ അറക്കൽ, വചനപ്രഘോഷണം-ഫാ. ബ്രിഗേല്.
14 ന് 5.30 ന് ദിവ്യബലി- മോൺ. മാത്യു കല്ലിങ്കൽ, വചനപ്രഘോഷണം- ഫാ. നെൽസൺ ജോബ്. 15ന് രാവിലെ 10.30ന് നേർച്ചസദ്യ ആശീർവാദകർമത്തിനും ദിവ്യബലിക്കും വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസഫ് അനിൽ വചനപ്രഘോഷണം നടത്തും.
തിരുനാൾ സമാപന ദിവസമായ 16നു വൈകുന്നേരം 5.30ന് ദിവ്യബലിക്ക് വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും ഫാ. ഇമ്മാനുവൽ പനക്കൽ വചനപ്രഘോഷണം. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്കം. തുടർന്ന് ചങ്ങനാശേരി അഥേനയുടെ ബൈബിൾ നാടകം-ജീസസ് ബറാബാസ്.
തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ അറിയിച്ചു.