പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1511621
Thursday, February 6, 2025 4:39 AM IST
അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ അന്തരിച്ചു. എളവൂർ പുതുശേരി വീട്ടിൽ കൊച്ചപ്പന്റെ മകൻ ജോസഫ് (29) ആണ് മരിച്ചത്.
സംസ്കാരം നടത്തി. ചൊവ്വാഴ്ച രാത്രി പത്തിന് ദേശീയ പാതയിൽ എളവൂർ കവലയ്ക്ക് സമീപത്താണ് അപകടം നടന്നത്. വാഹനമിടിച്ചിട്ട നിലയിൽ കിടന്ന ജോസഫിനെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൗദിയിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിന്നായി നാട്ടിൽ എത്തിയതാണ്. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയതായി പോലീസ് പറയുന്നു. അമ്മ: ഫിലോമിന.