പിഡിപി പ്രതിഷേധ മാര്‍ച്ച് നടത്തി
1511620
Thursday, February 6, 2025 4:39 AM IST
തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലേയ്ക്ക് പിഡിപി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിയുടെ മരണത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് പീഡനം നേരിട്ടിട്ടുണ്ടെന്ന കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് സ്കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെന്റ്
തൃപ്പൂണിത്തുറ: മിഹിർ അഹമ്മദിന്റെ മരണത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച് നടത്തി. ഒഇഎൻ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് സ്കൂളിന് മുന്നിൽ പോലീസ് തടഞ്ഞു. മിഹിറിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എച്ച്.ലത്തീഫ് പറഞ്ഞു.