കാപ്പ ഉത്തരവ് ലംഘിച്ചയാൾ പിടിയിൽ
1511616
Thursday, February 6, 2025 4:36 AM IST
വൈപ്പിൻ: കാപ്പ ഉത്തരവ് ലംഘിച്ചയാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ വരപ്പിത്തറ വീട്ടിൽ രജീഷാ(26)ണ് അറസ്റ്റിലായത്. ഇയാളെ കാപ്പ ചുമത്തി ഡിസംബർ മുതൽ ആറു മാസക്കാലത്തേക്ക് നാടു കടത്തിയിരുന്നു.
ഉത്തരവ് ലംഘിച്ച് തിങ്കളാഴ്ച രാവിലെ ഞാറക്കൽ എകെജി റോഡ് ഭാഗത്തുള്ള വീട്ടിലെത്തുകയും സഹോദരനെ അക്രമിക്കുകയും ചെയ്തു. നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.